ചെന്നൈ: നിയുക്ത തമിഴ്‍നാട് മുഖ്യമന്ത്രി ശശികല നടരാജനെതിരെ അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരുമകൾ ദീപ ജയകുമാര്‍. ശശികല മുഖ്യമന്ത്രി ആകുന്ന ദിനം തമിഴ്‍നാടിന് കറുത്ത ദിനമെന്ന് ദീപ പറഞ്ഞു . ജനങ്ങൾക്ക് ശശികലയെ വേണ്ടെന്നും ശശികലയ്ക്കല്ല ജനങ്ങൾ വോട്ട് ചെയ്‍തതെന്നും ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുളള ഡോക്ടർമാരുടെ വിശദീകരണത്തിൽ തൃപ്തയല്ലെന്നും ദീപ പറഞ്ഞു.
രാഷ്ട്രീയസമ്മർദ്ദത്തെ തുടർന്നാണ് ഡോക്ടർമാരുടെ വാർത്താസമ്മേളനമെന്ന് ദീപ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാല്‍ ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ദീപ മാധ്യമങ്ങളോട് വ്യക്തമാക്കി.
ശശികയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സ്പീക്കറും അണ്ണാ ഡിഎംകെയിലെ മുതിർന്ന അംഗവുമായ പി എച്ച് പാണ്ഡ്യൻ രാവിലെ രംഗത്തെത്തിയിരുന്നു.
