ലോ അക്കാദമിയില്‍ നടന്നു വന്നിരുന്ന സമരത്തിലെ എസ്എഫ്‌ഐ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ച് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത്. ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റാന്‍ വേണ്ടി മാത്രമായിരുന്നുവോ എസ്.എഫ്.ഐ.യുടെ സമരമെന്നും ഒരു പദവിയില്‍ നിന്ന് മാറ്റി പകരം മറ്റൊരു പദവി നല്‍കുന്നതിനു വേണ്ടിയായിരുന്നുവോ ആ സമരമെന്നും ദീപാ നിശാന്ത് ചോദിക്കുന്നു.
ഫേസ്ബുക്കിലൂടെയാണ് ദീപാ നിശാന്തിന്റെ പ്രതികരണം. പൊരുതിത്തോല്‍ക്കാം..പക്ഷേ അധികമൊന്നും പൊരുതാതെ ഇങ്ങനെ തോറ്റു കൊടുക്കുന്നതു കാണുമ്പോള്‍ ഒരിത്.. അത്രേയുള്ളൂ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
