തിരുവനന്തപുരം: ഓഖി നാശം വിതച്ച കേരള തീരം സന്ദര്‍ശിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തിലെത്തി. തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന മന്ത്രി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വൈകീട്ട് 4.30 ഓടെ മന്ത്രി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാവനത്താവളത്തിലിറങ്ങി. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വ്യോമ, നാവിക സേനാ അധികൃതരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് മന്ത്രിമാരുമായും ചര്‍ച്ച നടത്തും. 

തുടര്‍ന്ന് പ്രത്യേക വിമാത്തില്‍, ഓഖി ചുഴലിക്കാറ്റില്‍ നാശം വിതച്ച കന്യാകുമാരിയിലേക്ക് മന്ത്രി യാത്ര തിരിക്കും. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിരോധമന്ത്രി തിങ്കളാഴ്ട തിരുവനന്തപുരത്ത് തിരിച്ചെത്തും. വിഴിഞ്ഞം, പൂന്തുറ, തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തും. 

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, വ്യോമ നാവികസേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിരോധ മന്ത്രിയെ സ്വീകരിച്ചത്. അല്‍ഫോണ്‍സ് കണ്ണന്താനം ഞായറാഴ്ച രാവിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.