മോദി സര്‍ക്കാറിന്റെ മൂന്നാം മന്ത്രിസഭ പുനസംഘടനയിലെ സുപ്രധാനവും ചരിത്രപരവുമായ തീരുമാനമായിരുന്നു നിര്‍മല സീതാരാമനെ കേന്ദ്ര പ്രതിരോധ മന്ത്രിയായി അവരോഹിച്ചത്.ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധം കൈകാര്യം ചെയ്യുന്ന ആദ്യ വനിത, മുഴുവന്‍ സമയ പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത എന്നിങ്ങനെയുള്ള പ്രത്യേകതകളും ഈ സ്ഥാനാരോഹണത്തിന് പിന്നിലുണ്ട്. 

എന്നാല്‍ ഇവിടെ ചര്‍ച്ചയാകുന്നത് ഒരു സ്ത്രീ എന്ന നിലയില്‍ പ്രതിരോധ വകുപ്പ് എങ്ങനെ കൈകാര്യം ചെയ്യും എന്നതൊന്നുമല്ല. നിര്‍മലാ സീതാരാമന്‍ മന്ത്രിയാകുന്നതിന് മുമ്പ് സ്വന്തം വീട്ടില്‍ വച്ച് അച്ചാറുണ്ടാക്കിയ ഒരു വീഡിയോ ആണ്. നിലത്തിരുന്ന് വീട്ടുകാര്‍ക്കൊപ്പം അച്ചാറുണ്ടാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.

2013ല്‍ നിര്‍മല സീതാരമാന്റെ ഭര്‍ത്താവ് പരകലാ പ്രഭാകര്‍ പുറത്ത് വിട്ട ഒരു വീഡിയോ ആണിത്. ദൃശ്യങ്ങളില്‍ ഒരു വീട്ടമ്മയുടെ റോളിലെത്തുന്ന നിര്‍മലയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വീട്ടമ്മ എന്ന നിലയില്‍ ജോലി ചെയ്യുന്നതാണോ സ്ത്രീയുടെ ഏറ്റവും വലിയ കാര്യം എന്ന ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. 

Scroll to load tweet…

പുരുഷനായാലും സ്ത്രീയായാലും സാധാരണ ചെയ്യുന്ന ജോലികളില്‍ അടുക്കള പണിക്ക് മാത്രമെന്താണ് പ്രത്യേകതെയെന്നും ചിലര്‍ ചോദിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും അവര്‍ നല്‍കിയ സംഭാവനകളെ ചെറുതാക്കി അടുക്കളയില്‍ അച്ചാറിടുന്നതിനെ പുകഴ്ത്തുന്നത് സ്ത്രീകളോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നതെന്നും ചിലര്‍ പറയുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

എന്തായാലും വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലിരുന്ന് അച്ചാറുണ്ടാക്കിയ നിര്‍മല സീതാരാമന്‍ പോലും ചിന്തിക്കാത്ത വാദ പ്രതിവാദങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്.

സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോ കാണാം...