ദില്ലി: ഉറി ഭീകരാക്രമണത്തെകുറിച്ച് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇന്നലെ പരീക്കറും കരസേന മേധാവി ദല്‍ബീര്‍ സിംഗ് സുഹാഗും ഉറിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്‌റിഷി ഇന്ന് ജമ്മുകശ്മീരിലെത്തും. ഉന്ന സൈനിക ഉദ്യോഗസ്ഥരെ കാണുന്ന അദ്ദേഹം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍ എന്‍ വോറയുമായും കൂടിക്കാഴ്ച നടത്തിയേക്കും. സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് ദില്ലിയിലെത്തിക്കും. ഭീകരാക്രമണത്തെ അമേരിക്കയും ബ്രിട്ടനും അപലപിച്ചിരുന്നു.