രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കാന്‍ ഒരു വര്‍ഷം കൂടി വേണ്ടിവരുമെന്ന സൂചനയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നല്‍കുന്നത്. സേവനികുതി പിരിക്കല്‍, ഭരണനിര്‍വഹണം എന്നിവയില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും സമവായത്തില്‍ എത്താത്തതാണ് ഇതിനിടയാക്കുന്നത്. ഒന്നര കോടി രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവരില്‍നിന്ന് നികുതി പിരിക്കാനുള്ള അവകാശം വിട്ടുനല്‍കാനാവില്ലെന്ന സംസ്ഥാന സര്‍ക്കാറുകളുടെ വാദം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. 

സ്റ്റാമ്പ നികുതി, ഉള്‍നാടന്‍ മല്‍സ്യ ബന്ധന വരുമാനം, എന്നിവയെച്ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു. ഇതിനെ തുടര്‍ന്ന് ഇന്നു കൂടി നടക്കേണ്ടിയിരുന്നു ജിഎസ്ടി കൗണ്‍സിലിന്റെ യോഗം കേന്ദ്ര സര്‍ക്കാര്‍ വെട്ടിച്ചുരുക്കി. അതേസമയം ചരക്കുനികുതി നിയമം നടപ്പായാല്‍ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചെക്ക് പോസ്റ്റുകള്‍ വേണ്ടെന്ന് പൊതുധാരണയായി.