ന്യൂഡല്‍ഹി: ദില്ലി സുഭാഷ് നഗറിൽ വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതിന് ശേഷം കടന്ന് കളഞ്ഞ ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവറെ ദില്ലി പോലീസ് പിടികൂടി.പശ്ചിമ ദില്ലി സ്വദേശി രാജേഷ് കുമാർ ഗുപ്തയാണ് അറസ്റ്റിലായത്. ബുധനാഴ്ച്ച പുലർച്ചെ അഞ്ച് മണിക്കാണ് അമിതവേഗത്തിൽ വന്ന ഗുഡ്സ് ആട്ടോ സെക്യൂരിറ്റി ജീവനക്കാരൻ മത്ബൂലിനെ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിന് ശേഷം ഡ്രൈവർ വണ്ടിയിൽ നിന്നും ഇറങ്ങിയെങ്കിലും വണ്ടി പരിശോധിച്ചതിന് ശേഷം കടന്ന് കളയുകയായിരുന്നു. അതെ സമയം രക്തം വാർന്ന് കിടന്ന മത്ബൂലിന് സമീപം എത്തി മൊബൈൽ ഫോണ്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞ റിക്ഷാ ഡ്രൈവറെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.