ന്യൂഡൽഹി: ബിയർ പ്രേമികൾക്ക് ഡൽഹിയിലേക്കൊരു യാത്ര നടത്താൻ പറ്റിയ അവസരമാണിത്. ഡൽഹിയിലെ ആദ്യത്തെ ബിയർ മാസാചരണം അവസാനിക്കാൻ കുറച്ച് ദിവസങ്ങൾ കൂടി ബാക്കിയുണ്ട്.മാസാചരണത്തിന്റെ ഭാ​ഗമായി പ്രധാനപ്പെട്ട റെസ്റ്റോറന്റുകളിലും ബിയർ മേളകളിലും ബിയറിന് 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ ഓരോ ബാറുകളിലും പ്രത്യേകം ഓഫറുകളുമുണ്ട്.

കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യമായി ബിയർ മാസാചരണം ആരംഭിച്ചത്. ഇത് ബം​ഗളൂരുവിലായിരുന്നു. തുടർന്നാണ് ആദ്യമായി ഡൽഹിയിലേക്കും ബിയർ മാസാചരണം എത്തിയത്. ആചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിയറും ഭക്ഷണവുമടക്കമുള്ള പാക്കേജുകളുമായി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്ത് ബിയർ പ്രേമികളെ ആകർഷിക്കുകയാണ് ഹോട്ടലുകളിലെ ബിയർ മേളകൾ. 

ആഘോഷങ്ങളുടെ ആദ്യഘട്ടമായി ലോക ബിയർ ദിനമായ ആ​ഗസ്ത് നാലിന് ഓരോ ഫ്ലാറ്റുകൾക്കും 499 രൂപയ്ക്ക് 10 ബോട്ടിൽ ബിയറാണ് ഹോട്ടലുകൾ ഓഫർ ചെയ്തത്. ബിയർ ബാത്ത് എന്ന പേരിൽ ബിയറിൽ കുളിക്കുന്ന പരിപാടിയും സഘടിപ്പിച്ചിരുന്നു.

ബിയർ ടേസ്റ്റ് ചെയ്ത് ഫ്ളാവറുകളും റെസിപ്പിയും കണ്ടെത്തുക. ബിയർ ഉപയോ​ഗിച്ചുള്ള ഭക്ഷണപാചക മത്സരം എന്നിവയടക്കം നിരവധി മത്സരങ്ങളും ആഘോഷത്തിന്റെ ഭാ​ഗമായി സംഘ
ടിപ്പിച്ചിട്ടുണ്ട്. മത്സര വിജയികൾ കമ്പനികൾ നൽകുന്ന വമ്പൻ സമ്മാനങ്ങളും കാത്തിരിപ്പുണ്ട്. എന്തായാലും ഡൽഹിയിലെ ബിയർ മാസാചരണത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് വമ്പൻ ആഘോഷങ്ങളാണ്.