ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ച ആം ആദ്മി എംഎല്‍എക്ക് ജാമ്യം

ദില്ലി: ചീഫ് സെക്രട്ടറിയെ മർദ്ദിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ആംആദ്മി എംഎൽഎ പ്രകാശ് ജർവാളിന് ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചു. 
ഇതേ കേസിൽ ജയിലിൽ കഴിയുന്ന എംഎൽഎ അമാനത്തുള്ള ഖാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 12ന് പരിഗണിക്കും.

കെജ്‍രിവാളിന്‍റെ വീട്ടിൽ കഴിഞ്ഞ മാസം 19ന് നടന്ന യോഗത്തിൽ ആംആദ്മി പാര്‍ട്ടി എംഎൽഎമാര്‍ കയ്യേറ്റം ചെയ്തെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാതി. എംഎൽഎമാരായ അമാനത്തുള്ള ഖാനേയും പ്രകാശ് ജര്‍വാളിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയും കെജ്‍രിവാളിന്‍റെ വീട്ടിലെ സിസിടിവി ക്യാമറകൾ റെയ്ഡ് നടത്തി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.