ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. അത്യന്തം ആവേശകരമായിരുന്ന മത്സരത്തില്‍ അവസാന ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ വെറും രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ കരുണ്‍ നായരാണ് ബൗണ്ടറി കടത്തി ഡെയര്‍ ഡെവിള്‍സിനെ വിജയത്തിലേക്കാനയിച്ചത്. 59 പന്തില്‍ 83 റണ്‍സാണ് കരുണ്‍ നായര്‍ അടിച്ചെടുത്തത്. ആദ്യം ബാറ്റി ചെയ്ത സണ്‍റൈസസ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. 56 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദിന് മികച്ച സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി നാലു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അവസാന പന്തില്‍ വിജയം കണ്ടത്. അവസാന ഓവറില്‍ കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു വി സാംസണ്‍ നാലു പന്തില്‍ നിന്ന് മൂന്ന് റണ്ണെടുത്ത് വിജയവഴിയില്‍ കരുണിന് കൂട്ടായി.