ആവശ്യപ്പെട്ട പാട്ട് വെച്ചില്ല ഡിജെയക്ക് നേരെ വെടിയുതിര്‍ത്തു സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
ദില്ലി: വിവാഹാഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ട് വെയ്ക്കാന് വിസമ്മതിച്ചതിന് ഡിജെയ്ക്ക് നേരെ വെടിയുതിര്ത്ത സംഭവത്തില് അഞ്ച് പേര് അറസ്റ്റില്. രവി (23), സച്ചിൻ (19), ജോഗീന്ദർ (27), ദീപക് (29) എന്നിവരെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായ സന്തോഷ് കുമാറിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വിവാഹാഘോഷത്തിനിടെ ആവശ്യപ്പെട്ട പാട്ട് വെയ്ക്കാന് വിസമ്മതിച്ചതിനെ തുടര്ന്നാണ് രവിയും കൂട്ടരും ഡാന്സ് ജോക്കിയായ ബോബി സിംഗിനു നേരെ വെടി ഉതിര്ത്തത്. ഉടന് തന്നെ ഇയാളെ പരിക്കുകളോടെ ആശുപത്രിയില് എത്തിച്ചു.
