ദില്ലി ജവഹർലാൽ നെഹ്റു സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ സർവ്വകലാശാലയിലെ ആഭ്യന്തര അന്വേഷണ സമിതി ശുപാർശ ചെയ്ത എല്ലാ അച്ചടക്ക നടപടികളും ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. അച്ചടക്ക നടപടി വിഷയത്തിൽ സർവ്വകലാശാലയിലെ അപ്പീൽ അതോറിറ്റിയെ സമീപിച്ച് തീരുമാനം വരുന്നത് വരെയാണ് സ്റ്റേ. അപ്പീല്‍ അതോരിറ്റിയുടെ തീരുമാനം വരുന്നത് വരെ വിദ്യാർത്ഥികൾ നിരാഹാരസമരമോ ധർണയോ നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടു.