ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ട പരിഹാര തുക നൽകണമെന്ന് ദില്ലി ഉപഭോക്തൃ കമ്മീഷന്‍റെ ഉത്തരവ്. മരിച്ചായാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നാണ് ഉത്തരവ്. രോഗി ചികിത്സ തേടിയിരുന്ന ജയ്പുര്‍ ഗോള്‍ഡ് ആശുപത്രി തന്നെ 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിച്ചെലവായും നൽകണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.
ദില്ലി: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ട പരിഹാര തുക നൽകണമെന്ന് ദില്ലി ഉപഭോക്തൃ കമ്മീഷന്‍റെ ഉത്തരവ്. മരിച്ചായാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നാണ് ഉത്തരവ്. രോഗി ചികിത്സ തേടിയിരുന്ന ജയ്പുര്‍ ഗോള്‍ഡ് ആശുപത്രി തന്നെ 24 ലക്ഷം രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ കോടതിച്ചെലവായും നൽകണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.
2011 ഫെബ്രുവരി ഒമ്പതിനാണ് വടക്ക് പടിഞ്ഞാറൻ സ്വദേശിയായ ദാബ്ല എന്നയാൾ വലത് തുടയിലേറ്റ പൊള്ളലിന് ചികിത്സ തേടി ഗോള്‍ഡൺ ആശുപത്രിയിലെത്തുന്നത്. എന്നാൽ ഇയാളുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് അന്നേ ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയിൽ രക്തം സ്വീകരിച്ച പൈപ്പിലൂടെ ഇയാളുടെ ശരീരത്തിൽ അണുബാധ കടക്കുകയും ദേഹം മുഴുവനും ചുമന്ന് തടിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കൾ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
രോഗിയുടെ അവസ്ഥ ഗുരുതരമായപ്പോള്‍ പോലും ഡോക്ടര്‍മാര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ രോഗികളെ സേവിക്കുന്നതിന് ആശുപത്രികളുടെ മനോഭാവത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ഈ തീരുമാനത്തിലൂടെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കമ്മീഷന്‍ പറഞ്ഞു.
