മുസാഫര്‍നഗര്‍: ഭര്‍ത്താവിന്റെ അനിയന്‍ മാനഭംഗപ്പെടുത്തിയതിന് പിന്നാലെ ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടെന്ന് ഭാര്യയുടെ പരാതി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മുസ്ലിം പള്ളിയിലെ പുരോഹിതന്റെ ഭാര്യയാണ് ഗുരുതര ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഭര്‍ത്താവിന്റെ അനുജന്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. വിവരം ഭര്‍ത്താവിനോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിവാഹ മോചനം ആവശ്യപ്പെട്ടുള്ള കോടതി നോട്ടീസ് ലഭിച്ചതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ മൈനുദ്ദീന്‍ എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഭര്‍ത്താവിന്റെ അനിയന്‍ മൈനുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മുസ്ലിം പുരോഹിതനും യുവതിയും വിവാഹിതരാവുന്നത്.