ദില്ലി: ലഫ്റ്റനന്‍റ് ഗവർണ്ണർ നജീബ് ജംഗ് രാജിവച്ചു. കാലാവധി തീരാൻ ഒന്നര വർഷം ബാക്കി നിൽക്കെയാണ്  അപ്രതീക്ഷിതമായി ലഫ്റ്റണണ്ട് ഗവർണ്ണറുടെ രാജി. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് ലഫ്റ്റനന്‍റ് ഗവർണ്ണറുടെ ഓഫീസ് വ്യക്തമാക്കുന്നത്. ആം അദ്മി സർക്കാർ അധികാരത്തിൽ വന്ന ദിവസം മുതൽ സർക്കാരും ലഫ്റ്റനന്‍റ് ഗവർണ്ണർ നജീബ് ജംഗും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ ചർച്ചയായിരുന്നു...തർക്കം കോടതികളിൽ നിയമപോരാട്ടമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലി ലഫ്റ്റ്നന്‍റ് ഗവർണ്ണർ സ്ഥാനത്തുനിന്ന് നജീബ് ജംഗ് രാജി പ്രഖ്യാപിച്ചത്.

ആം അദ്മി സർക്കാർ അധികാരത്തിൽ വന്ന ദിവസം മുതൽ സർക്കാരും ലഫ്റ്റനന്‍റ് ഗവർണ്ണർ നജീബ് ജംഗും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ ചർച്ചയായിരുന്നു..സർക്കാർ തീരുമാനങ്ങൾ അംഗീകരിക്കാത്ത ലഫ്റ്റനന്‍റ് ഗവർണ്ണറും, ലഫ്റ്റനന്‍റ് ഗവർണ്ണറെ അംഗീകരിക്കാത്ത സർക്കാർ നിലപാടും ദില്ലിയിൽ പല പദ്ധതികളുടെ നടത്തിപ്പിലും പ്രതിസന്ധികൾ ഉണ്ടാക്കി.

തർക്കം കോടതികളിൽ നിയമപോരാട്ടമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദില്ലി ലഫ്റ്റനന്‍റ് ഗവർണ്ണർ സ്ഥാനത്തുനിന്ന് നജീബ് ജംഗ് രാജി പ്രഖ്യാപിച്ചത്. ഉച്ചക്ക് ലഫ്റ്റനന്‍റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസ് വാർത്താകുറിപ്പിലൂടെയാണ് ലഫ്റ്റണണ്ട് ഗവർണ്ണർ നജീബ് ജംഗ് രാജിവച്ചതായി അറിയിച്ചത്.

പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ദില്ലിയിലെ ജനങ്ങൾക്കും നന്ദി അറിയിക്കുന്നെന്നും, തന്‍റെ പ്രിയപ്പെട്ട മേഖലയായ അക്കാദമിക രംഗത്തേക്ക് മടങ്ങാനാണ് രാജിയെന്നുമാണ് വാർത്താക്കുറിപ്പിൽ നജീബ് ജംഗ് നൽകുന്ന വിശദീകരണം.. മുഖ്യമന്ത്രിയും ലഫ്റ്റനന്‍റ് ഗവർണ്ണറും തമ്മിലുള്ള തർക്കം രാജിക്ക് പിന്നിലുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ലഫ്റ്റനന്‍റ് ഗവർണ്ണറുടെ രാജി അപ്രതീക്ഷിതമെന്ന് ബിജെപി പ്രതികരിച്ചു. ആംആദ്മി പാർട്ടിയുമായുള്ള തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. 2013 ജൂലൈയിൽ ദില്ലിയിലെ ലഫ്റ്റനന്‍റ് ഗവർണ്ണറായി ചുമതലയേറ്റ നജീബ് ജംഗ് ഒന്നരവർഷം ബാക്കിനിൽക്കെയാണ് രാജി വച്ചത്.

മധ്യപ്രദേശ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന നജീംബ് ജംഗ് പിന്നീട് രാജിവച്ച് അധ്യാപന രംഗത്തേക്ക് വരികയും ജാമിയ മിലിയ സർവ്വകലാശാലയുടെ വിസിയാകുകയും ചെയ്തു.