മേജറിന്‍റെ ഭാര്യയുടെ കൊലപാതകം: മറ്റൊരു മേജർ പിടിയിൽ
ദില്ലി: കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിൽ, കുടുംബ സുഹൃത്തായ മറ്റൊരു സൈനിക ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മേജർ നിഖിൽ ഹണ്ടയെ മീററ്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കരസേന ഉദ്യോഗസ്ഥൻ അമിത് ദ്വിവേദിയുടെ ഭാര്യ ശൈലജ ദ്വിവേദിയെയാണ് ഇന്നലെ ദില്ലി കന്റോൺമെന്റ് പരിസരത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശരീരത്തിലൂടെ വാഹനം കയറ്റി ഇറക്കിയ നിലയിലായിരുന്നു മൃ-തദേഹം.
ആർമി ബേസ് ആശുപത്രിയിലേക്ക് പോയ യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഭർത്താവിന്റെ ഔദ്യോഗിക വാഹനത്തിൽ ആശുപത്രിക്ക് മുന്നിലെത്തിയ ശൈലജ, മേജർ നിഖിലിന്റെ വാഹനത്തിൽ കയറിപ്പോകുന്നത് കണ്ടതായി പൊലീസിന് മൊഴി കിട്ടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് ഇയാളെ പിടികൂടിയത്. നാഗാലാൻഡിൽ ജോലി ചെയ്യുന്ന നിഖിൽ, കൃത്യം നടത്താനായാണ് ദില്ലിയിൽ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ദില്ലിയിൽ എത്തിച്ച ശേഷം മേജർ നിഖിലിനെ കൂടുതൽ ചോദ്യംചെയ്യും
