Asianet News MalayalamAsianet News Malayalam

എട്ട് മാസത്തിനുള്ളില്‍ വീണ്ടും യാത്രനിരക്ക് ഉയര്‍ത്താനൊരുങ്ങി ഡല്‍ഹി മെട്രോ

Delhi Metro Fare Hike to be on Auto Mode
Author
First Published Nov 26, 2017, 11:02 PM IST

ദില്ലി: ഡല്‍ഹി മെട്രോയുടെ യാത്രാനിരക്ക് എട്ട് മാസത്തിനുള്ളില്‍ വീണ്ടും വര്‍ധിപ്പിക്കുന്നു. വരുന്ന ജനുവരിയിലാണ് നിരക്ക് വര്‍ധന നടപ്പില്‍ വരുന്നത്. എത്ര ശതമാനം വര്‍ധനയാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ കഴിഞ്ഞ മേയിലും ഒക്ടോബറിലും ഡല്‍ഹി മെട്രോ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരുന്നു. ഇനി വരുന്ന ജനുവരിയിലും ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. 

കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച എം.എല്‍.മേത്ത കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കുന്നത്. കമ്മിറ്റിയില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി, നഗരവികസനവകുപ്പ് അഡീ. സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. 

നിലവില്‍ വരുത്തിയ വര്‍ധന കൂടാതെ എല്ലാ വര്‍ഷവും ജനുവരി ഒന്നിന് മെട്രോ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് സമിതിയുടെ നിര്‍ദേശം. 

ജീവനക്കാരുടെ വേതനത്തിനും മറ്റും വേണ്ടി വരുന്ന ചിലവ്, മെട്രാ ട്രെയിനുകളുടെ പരിചരണം അറ്റകുറ്റപ്പണി എന്നിവയുടെ ചിലവ്, വൈദ്യുതി ചിലവ് എന്നീ ഘടകങ്ങള്‍ കണക്കിലെടുത്ത് വേണം ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ എന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 

നിരക്ക് വര്‍ധന നിലവില്‍ വന്ന ശേഷം വലിയ തോതില്‍ യാത്രക്കാരുടെ കൊഴിഞ്ഞു പോകുണ്ടായെന്നാണ് മെട്രോ വൃത്തങ്ങള്‍ പറയുന്നത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ മേയില്‍ ഡല്‍ഹി മെട്രോ 
ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.
 

Follow Us:
Download App:
  • android
  • ios