കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍

ദില്ലി: ചീഫ് സെക്രട്ടറിയെ ആം ആദ്‍മി പാര്‍ട്ടി എംഎല്‍എമാര്‍ മര്‍ദ്ദിച്ച കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ദില്ലി പൊലീസ് ചോദ്യം ചെയ്യുന്നു. കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ കെജ്‍രിവാളിന്റെ വീട്ടില്‍ വെച്ച് എം.എല്‍.എമാര്‍ അക്രമിച്ചത്. രാത്രി 10 മണിയോടെ ഒരു യോഗത്തില്‍ പങ്കെടുക്കവേ എം.എല്‍.എമാര്‍ മര്‍ദ്ദിച്ചുവെന്ന് അന്ന് ചീഫ് സെക്രട്ടറി പരാതിപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ഒരു പരസ്യത്തിന് അനുമതി കൊടുക്കാത്തതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരും ഐ.എ.എസ് ഉദ്ദ്യോഗസ്ഥരും ദില്ലിയില്‍ പണി മുടക്കിയിരുന്നു.