ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും

ദില്ലി: ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റും മഴയും. അഞ്ചു മണിയോടു കൂടി അന്തരീക്ഷം പെട്ടെന്ന് ഇരുൾ മൂടിയശേഷമാണ് പൊടിക്കാറ്റടിച്ചത്.

മോശം കാലാവസ്ഥയെത്തുടർന്ന് ദില്ലിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണ്. ദില്ലി വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിറുത്തിവച്ചു. മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗതയിൽ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.