ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് ഡ്രൈവര്‍ പെണ്‍കുട്ടി വാഹനത്തില്‍ നിന്നും ചാടി
ദില്ലി:ഡ്രൈവര് മൊബൈല് നമ്പര് ചോദിച്ചതിനെ തുടര്ന്ന് 19 കാരി വാഹനത്തില് നിന്നും ചാടിയതായി പൊലീസ്. ദില്ലിയിലെ മാണ്ടി ഹൗസില് നിന്നുമാണ് പെണ്കുട്ടി ഓട്ടോയില് കയറിയത്. എന്നാല് ഡ്രൈവര് ഫോണ് നമ്പര് ആവശ്യപ്പെടുകയും സുഹൃത്തുക്കളാകാന് താല്പ്പര്യം പ്രകടിപ്പിക്കുകയുമായിരുന്നെന്ന് പെണ്കുട്ടി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ധായുള ക്വുവാന് ബസ് സ്റ്റോപ്പിനടുത്തായി ഓട്ടോ എത്തിയപ്പോളേക്കും പെണ്കുട്ടി സ്വയരക്ഷാര്ത്ഥം എടുത്ത് ചാടുകയായിരുന്നെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
