തങ്ങളുടെ ഡെലിവറി ടീമിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട് പ്രമുഖ ഫ‍ുഡ്  ഡെലിവറി ബ്രാന്‍റായ  ഡെലിവറോ

ലണ്ടന്‍: തങ്ങളുടെ ഡെലിവറി ടീമിന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാറുണ്ട് പ്രമുഖ ഫ‍ുഡ് ഡെലിവറി ബ്രാന്‍റായ ഡെലിവറോ. തങ്ങള്‍ക്ക് ഒരു കസ്റ്റമറില്‍ നിന്ന് ലഭിച്ച അനുഭവം അവരുടെ കമ്യൂണിറ്റി ബ്ലോഗില്‍ ഇങ്ങനെയാണ്. ലണ്ടനിലെ ഒരു ക്രിമിനോളജി വിദ്യാര്‍ത്ഥിയായ യുവതിയുടെ ഓഡറും അവിടെ ഡെലിവറി ബോയ് എത്തിയപ്പോള്‍ ഉള്ള ആവശ്യവും രസകരമായിരുന്നു

വീടിനുള്ളില്‍ ചിലന്തിയെ കണ്ട് പേടിച്ചാണ് യുവതി ഡെലിവറി സ്റ്റാളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രമുഖ ഡെലിവറി കമ്പനിയായ ഡെലിവറോയുടെ ഔട്ട് ലെറ്റില്‍ വിളിച്ച് യുവതി ആവശ്യപ്പെട്ടത് തന്നെ ചിലന്തിയില്‍ നിന്നും രക്ഷിക്കാന്‍ സഹായിക്കണമെന്നാണ്. യുവതിയുടെ ആവശ്യം അംഗീകരിച്ച കമ്പനി അധികൃതര്‍ ഉടന്‍ തന്നെ ഒരാളെ ഇവിടേക്ക് അയച്ചു. 

വീട്ടിലെത്തിയ ഡെലിവറി ബോയ് വളരെ വിദഗ്ദ്ധമായി തന്നെ ചിലന്തിയെ കീഴ്‌പ്പെടുത്തി. ഇക്കാര്യങ്ങള്‍ പങ്ക് വച്ച് കൊണ്ട് യുവതി സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വൈറലാവുകയും ചെയ്തു. ഡെലിവറി ബോയിയുടെ കഴിവിനെയും ആത്മാര്‍ത്ഥതയെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്തായാലും ഇങ്ങനെയൊരു സംഭവം ഇതാദ്യമായിട്ടായിരിക്കും എന്നാണ് പലരും വ്യക്തമാക്കുന്നത്.