ദില്ലി‍: ഹിന്ദുക്കളുടെ എണ്ണം ഭൂരിപക്ഷമായിരിക്കുന്നിടത്തോളം രാജ്യത്ത് ജനാധിപത്യം സുരക്ഷിതമെന്ന് കേന്ദ്രസഹമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറിയാല്‍ സാമൂഹ്യഐക്യവും ദേശീയതയും അപകടത്തിലാവുമെന്നും ഗിരിരാജ് സിങ് പറഞ്ഞു. 

ഇന്ത്യയില്‍ ഹിന്ദുക്കള്‍ കൂടുതലായതിനാലാണ് ഇവിടെ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നത്. അവരുടെ എണ്ണം മറ്റു മതസ്ഥരെ അപേക്ഷിച്ച് കുറഞ്ഞാല്‍ ജനാധിപത്യവും പുരോഗതിയും സാമൂഹ്യഐക്യവുമെല്ലാം കുഴപ്പത്തിലാവും എന്നും ഗിരിരാജ് സിങ് പറഞ്ഞു.