കോട്ടയം: കേരള കോൺഗ്രസിനെ ഇടതു മുന്നണിയിലെടുക്കുന്ന കാര്യം അസംഭവ്യമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാന്‍സിസ് ജോർജ്. സി.പി.ഐയെ കുറ്റപ്പെടുത്താൻ മാണിക്ക് അവകാശമില്ല. ബജറ്റ് വിറ്റെന്ന ആരോപണം മാണിക്കെതിരെയുണ്ട്. രണ്ടാമത്തെ പാർലമെൻറ് സീറ്റ് വേണ്ടെന്നു വച്ചയാളാണ് മാണിയെന്നും ഇതിന് പിന്നിൽ സീറ്റ് കച്ചവടമെന്ന് സംശയിച്ചാൽ തെറ്റുപറയില്ലെന്നും ഫ്രാൻസിസ് ജോർജ് കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു