നൂറു രൂപയുടെ അപര്യാപ്തതയാണ് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ നൂറു രൂപ നോട്ട് എത്തിക്കാന്‍ നടപടിയെടുത്തതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ‍്‍ലി അറിയിച്ചിരുന്നു. എടിഎമ്മുകള്‍ പൂര്‍ണ്ണ സജ്ജമാകാന്‍ ആഴ്ച്ചകളെടുക്കുമെന്നും ഇന്നലെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതിനിടെ നോട്ടുനിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ കടകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. 500, 1000 രൂപ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിച്ചത് കച്ചവടത്തെ ദോഷകരമായി ബാധിച്ചെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദീന്‍ പറഞ്ഞു.