മുംബൈ: ആയിരം അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ചതോടെ കാശ്മീരിൽ പ്രതിഷേധക്കാരുടെ കല്ലേറ് ഇല്ലാതായെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. നേരത്തേ സൈന്യത്തിനുനേരെ കല്ലെറിഞ്ഞാൽ 500 രൂപയും അതിനെകാൾ കൂടിയ പ്രവർത്തത്തിന് 1000രൂപയുമാണ് ഭീകരർക്ക് കിട്ടിക്കൊണ്ടിരുന്നത്. 

മോദിയുടെ തീരുമാനത്തിലൂടെ ഇവർക്കുള്ള ഫണ്ടിംഗ് ഇല്ലാതായെന്ന് പരീക്കർ പറഞ്ഞു. അതിർത്തി സുരക്ഷയായാലും സാമ്പത്തീക സുരക്ഷയായാലും ധീരമായ തീരുമാനങ്ങളുമായാണ് പ്രധാനമന്ത്രി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽ ബിജെപി സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് കറൻസി പിൻവലിച്ച തീരുമാനത്തെ അഭിനന്തിച്ചുകൊണ്ട് പ്രതിരോധ മന്ത്രി സംസാരിച്ചത്.