രണ്ടര ലക്ഷമാണ് വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്നത്. എന്നാല്‍ അതിനായുള്ള നിബന്ധനങ്ങള്‍ സാധാരണക്കാരനെ വലയ്ക്കുന്നതാണ്. സങ്കീര്‍ണമായ നിബന്ധനകള്‍ പണം പിന്‍വലിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നാണ് സാധാരണ്കാരുടെ പ്രതികരണം. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം വധുവിന്റെയോ വരന്റേയോ അക്കൗണ്ടുകളില്‍ നിന്നോ ഇവരുടെ രക്ഷിതാക്കളുടെ അക്കൗണ്ടുകളില്‍ നിന്നോ മാത്രമേ പണം പിന്‍വലിക്കാനാകൂ.
ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആര്‍ക്കൊക്കെ എത്ര വീതം പണം നല്‍കുന്നു എന്നതിന്റെ രേഖകള്‍ ബാങ്കിന് നല്‍കണം. മാത്രമല്ല പണം സ്വകരിക്കുന്നവരുടെയും കച്ചവടക്കാരടക്കമുള്ളവരുടെയും ബാങ്ക് അക്കൗണ്ട് വീവരങ്ങളും നല്‍കും. ഇതൊക്കെ എങ്ങിനെ സാധ്യമാകുമെന്നാണ് ചോദ്യം.
രണ്ടര ലക്ഷം രൂപകൊണ്ട് ഒരു വിവാഹം നടത്താനാവില്ല, മാത്രമല്ല കൃത്യസമയത്ത് ഇത് ലഭിക്കുന്നുമില്ല. അതുകൊണ്ട് തന്നെ വിവാഹങ്ങള്‍ നീട്ടിവയ്ക്കുകയാണ് പലരും. ഈ ഞായറാഴ്ച ജ്യോതിഷ വിധിപ്രകാരം വിവാഹത്തിന് നല്ല ദിവസമായിരുന്നു. ഡിസംബര്‍ നാല് കഴഞ്ഞാല്‍ പിന്നെ ജനുവരി 15ന് ശേഷമേ നല്ല മുഹൂര്‍ത്തമൊള്ളു. അതുകൊണ്ട് തന്നെ ഇന്ന് ആയിരക്കണക്കിന് വിവാഹങ്ങള്‍ തീരുമാനിച്ചിരുന്നു.ഹൈദരാബാദില്‍ മാത്രം 20,000 വിവാഹങ്ങളാണ് തീരുമാനിച്ചിരുന്നത്. ഇതില്‍ 90 ശതമാനവും മാറ്റിവച്ചതായാണ് റിപ്പോര്‍ട്ട്.5
