തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്നു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ മന്ത്രിസഭയുടെ തീരുമാനം. 

റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി എടിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്കു ഇത്തരത്തില്‍ സഹായം ലഭിക്കും. സി. ചന്ദ്രശേഖരന്‍ (68, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍, മലപ്പുറം), കെ.കെ. ഉണ്ണി (48, കെഎസ്ഇബി, കണ്ണൂര്‍) എന്നിവരാണു മരിച്ചത്.