ഗാസിയാബാദ്: അവിഹിതബന്ധമുള്ള ഭർത്താവിന്‍റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് പത്തു വർഷമായിട്ടും ഭർത്താവ് തനിക്കു ലൈംഗികബന്ധം നിഷേധിച്ചിരിക്കുകയാണെന്നും യുവതി ആരോപിക്കുന്നു. 

തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. കുടുംബകാര്യങ്ങളിൽ ഭർത്താവ് ശ്രദ്ധ പുലർത്താത്തതും അക്രമത്തിനു കാരണമായെന്ന് യുവതി മൊഴി നൽകിയതായി ഗാസിയാബാദ് ഡിഎസ്പി അനിൽ യാദവ് അറിയിച്ചു.

ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഭർത്താവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.