Asianet News MalayalamAsianet News Malayalam

ഡെ​ൻ​മാ​ർ​ക്ക് ബു​ർ​ഖ നിരോധിക്കുന്നു

Denmark set to be the latest country to implement a burqa ban
Author
First Published Oct 7, 2017, 6:14 PM IST

കോ​പ്പ​ൻ​ഹേ​ഗ​ൻ: മു​സ്ലിം ​സ്ത്രീ​ക​ൾ ധ​രി​ക്കു​ന്ന ബു​ർ​ഖ, നി​ഖാ​ബ് എന്നിവ നി​രോ​ധി​ക്കാ​ൻ ഡെ​ൻ​മാ​ർ​ക്കും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു. പാ​ർ​ല​മെ​ന്‍റി​ലെ ഭൂ​രി​ഭാ​ഗം പാ​ർ​ട്ടി​ക​ളും നി​രോ​ധ​ന​ത്തെ പി​ന്തു​ണ​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ ഒ​രു​ങ്ങു​ന്ന​ത്. ക​ണ്ണു​മാ​ത്രം പു​റ​ത്തു കാ​ണു​ന്ന രീ​തി​യി​ൽ ധ​രി​ക്കു​ന്ന മു​ഖാ​വ​ര​ണ​ത്തി​നും ക​ണ്ണി​ന്‍റെ സ്ഥാ​ന​ത്ത് നേ​ർ​ത്ത തു​ണി​കൊ​ണ്ടു​ള്ള പൂ​ർ​ണ​മാ​യി മ​റ​യ്ക്കു​ന്ന മു​ഖാ​വ​ര​ണ​ത്തി​നു​മാ​ണ് ഡെ​ൻ​മാ​ർ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ക. 

ഡെ​ൻ​മാ​ർ​ക്ക് കൂ​ട്ടു​മ​ന്ത്രി​സ​ഭ​യി​ലെ സ​ഖ്യ​ക​ക്ഷി​യാ​യ ഡാ​നി​ഷ് പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യും മു​ഖ്യ പ്ര​തി​പ​ക്ഷ​മാ​യ സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റു​ക​ളും നി​രോ​ധ​ന​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. മു​ഖാ​വ​ര​ണം നി​രോ​ധി​ക്കാ​നു​ള്ള തീ​രു​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഇ​ത് മ​ത​പ​ര​മാ​യ പ്ര​ശ്ന​മ​ല്ലെ​ന്നും ലി​ബ​റ​ൽ പാ​ർ​ട്ടി വ​ക്താ​വ് ജേ​ക്ക​ബ് എ​ലെ​മാ​ൻ പ​റ​ഞ്ഞു. 

മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​മാ​ണു​ള്ള​ത്. മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​ത് മ​ത​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്പോ​ൾ, അ​ന്യ​ദേ​ശ സം​സ്കാ​ര​വും സ്ത്രീ​ക​ളോ​ടു​ള്ള വി​വേ​ച​ന​ത്തി​ന്‍റെ പ്ര​തീ​ക​വും ആ​ണെ​ന്നാ​ണ് മ​റു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. 

ഡെ​ൻ​മാ​ർ​ക്കി​ൽ ഏ​ക​ദേ​ശം ര​ണ്ടാ​യി​ര​ത്തോ​ളം മു​സ് ലിം ​സ്ത്രീ​ക​ൾ മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​താ​യി വി​വി​ധ പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു. ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം, നെ​ത​ർ​ലാ​ൻ​ഡ്സ്, ബ​ൾ​ഗേ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പൂ​ർ​ണ​മോ ഭാ​ഗി​ക​മോ ആ​യി മു​ഖാ​വ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നോ​ർ​വെ സ​ർ​ക്കാ​ർ കി​ന്‍റ​ർ​ഗാ​ർ​ഡ​ൻ, വി​ദ്യാ​ല​യ​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​സ് ലിം ​സ്ത്രീ​ക​ൾ മു​ഖാ​വ​ര​ണം ധ​രി​ക്കു​ന്ന​ത് ക​ഴി​ഞ്ഞ ജൂ​ണി​ൽ നി​രോ​ധി​ച്ചി​രു​ന്നു.
 

Follow Us:
Download App:
  • android
  • ios