തൃശ്ശൂര്‍: പാമ്പാടി നെഹ്റു എഞ്ചിനീയറിങ് കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയുടെ മൃതദേഹം പോസ്റ്റമോർട്ടം ചെയ്ത് സംബന്ധിച്ച് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് മേധാവിയേയും
ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറൻസിക് സർജനേയും പോസ്റ്റുമോർട്ടം നടത്തിയ പി.ജി ഡോക്ടറേയും വിളിച്ചുവരുത്തി തെളിവെടുത്തു.
ഡോ.ബൽറാം, ഡോ.സരിത,പോസ്റ്റ് മോർട്ടം നടത്തിയ പി.ജി ഡോക്ടർ ജെറി എന്നിവരെ തിരുവനന്തപുരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ വിളിച്ച് വരുത്തിയാണ് ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരി തെളിവെടുത്തത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം മാത്രമാണിതെന്നും തെളിവെടുപ്പ് ആവശ്യമെങ്കിൽ തുടരുമെന്നും ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു. സംഭവത്തിലെ വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
