കോഴിക്കോട് ഡി.ടി.പി.സി ഓഫീസില്‍ തിരുവോണ ദിവസം ജീവനക്കാ‍ര്‍ മദ്യപിച്ചെത്തിയെന്ന് പരാതി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസില്‍ പരിശോധന നടത്തി. എന്നാല്‍ പരാതിയില്‍ കഴമ്പുണ്ടോയെന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.