Asianet News MalayalamAsianet News Malayalam

കാന്‍സര്‍ വന്ന് മുഖം ഇതുപോലായിട്ടും കാമുകനെ കൈവിടാതെ യുവതി; ഇതാണ് പ്രണയം!

ഇതിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. 

despite-his-deadly-eye-cancer-she-loves-him-unconditionally
Author
Thailand, First Published Sep 12, 2018, 5:06 PM IST

ബാങ്കോക്ക്:  ദിവ്യമാണ് അനുരാഗം എന്ന് പറയാറുണ്ട്. ഇങ്ങനെ പറയാന്‍ കാരണം തന്നെ ചില ജീവിതങ്ങള്‍ ഉദാഹരണമാക്കിയാണ്. തായ്ലാന്‍റില്‍ നിന്നുള്ള ഒരു പ്രേമകഥ ഇതിന് പ്രധാന ഉദാഹരണമാണ്. കണ്ണിന് ക്യാന്‍സര്‍ വന്ന് അത് മുഖത്ത് മുഴുവന്‍ വ്യാപിച്ചിട്ടും. കാമുകനെ കൈവിടാതെ ഒപ്പം നില്‍ക്കുകയാണ് ഒരു പെണ്‍കുട്ടി.

ഇതിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലാകുകയാണ്. പൂ ചോക്കാച്ചി ക്വ എന്ന 21 കാരനായ യുവാവിനാണ് പെട്ടെന്ന് കണ്ണിന് അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ക്യാന്‍സര്‍ പിടിപെട്ടത്. പിന്നീട് അവന്‍റെ മുഖത്തേക്ക് അത് വ്യാപിച്ചു. അവന്‍റെ മുഖം വികൃതമായി. കാണുമ്പോള്‍ തന്നെ പേടിപ്പെടുത്തുന്നത്.

ക്വവിന്‍റെ കാമുകി അറ്റാറ്റിയയോടെ നിരവധി ബന്ധുക്കളും സുഹൃത്തുക്കളും അവനെ ഉപേക്ഷിക്കാന്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തില്‍ താന്‍ കാമുകനെ കൈവിടില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആ പെണ്‍കുട്ടി.  വീര്‍ത്ത് തടിച്ച് വികൃതമായ മുഖത്ത് പലഭാഗത്തും ഞരമ്പുകള്‍ പൊട്ടുമ്പോള്‍ ക്വവിന് വലിയ വേദനയാണ്. അപ്പോള്‍ ക്ഷമയോടെ ക്വവിന്‍റെ കിടക്കയ്ക്ക് സമീപം അറ്റാറ്റിയ ഉണ്ടാകും.

അവന്‍റെ മുറിവുകളില്‍ മരുന്ന് വയ്ക്കും. അവനെ പരിചരിക്കും. അവന്‍റെ ഇഷ്ടപ്പെട്ട ചോക്ലേറ്റുകള്‍ വാങ്ങിക്കൊടുക്കും. ഇവരുടെ പ്രണയത്തിന്‍റെ മൂന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ വാരം. അന്ന് ഒരു പ്രദേശിക പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇവരെ സോഷ്യല്‍ മീഡിയയില്‍ കൂടി ദിവ്യ പ്രണയത്തിന്‍റെ ഉദാഹരണമായി ലോകത്തിന് മുന്നില്‍ എത്തിച്ചത്. 

തന്‍റെയും കാമുകന്‍റെയും ജീവിതത്തില്‍ വലിയ അത്ഭുതം ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഈ പെണ്‍കുട്ടി. അവള്‍ക്ക് ഇപ്പോള്‍ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios