അതിനുശേഷം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കുകയാണ്. 48 പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ ഹര്‍ജികളിലെ പ്രധാന വാദങ്ങള്‍ എന്തൊക്കെയാണ്?

തിരുവനന്തപുരം: 2018 സെപ്റ്റംബര്‍ 28നായിരുന്നു യുവതികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്രവിധി. അതിനു ശേഷം നിരവധി സംഭവപരമ്പരകള്‍ അരങ്ങേറി. അതിനുശേഷം യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കുകയാണ്. 48 പുനഃപരിശോധന ഹര്‍ജികൾക്കൊപ്പം പുതിയ റിട്ട് ഹര്‍ജികളും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ ഹര്‍ജികളിലെ പ്രധാന വാദങ്ങള്‍ എന്തൊക്കെയാണ്?

റിട്ട് ഹര്‍ജികളിലെ പ്രധാന വാദങ്ങൾ

1. വിശ്വാസത്തിനുള്ള മൗലിക അവകാശം സംരക്ഷിക്കണം
2. അയ്യപ്പ വിഗ്രഹത്തിന്‍റെ മൗലിക അവകാശം സംരക്ഷിക്കണം
3. 1965 ലെ ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടപ്രകാരം ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്
4. മത സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികൾ തടയണം
5. യഥാര്‍ത്ഥ അയ്യപ്പഭക്തന്മാരുടെ വാദം കേൾക്കാതെ എടുത്ത തീരുമാനം
6. അയ്യപ്പഭക്തന്മാരുടെ മൗലിക അവകാശം ലംഘിക്കാനാകില്ല

പുനഃ പരിശോധന ഹര്‍ജികളിലെ വാദങ്ങൾ

1. ഭരണഘടനയുടെ 14- അനുഛേദം അനുസരിച്ച് ആചാരാനുഷ്ടാങ്ങൾ പരിശോധിച്ചാൽ മതങ്ങൾ തന്നെ ഇല്ലാതാകും
2. വിഗ്രഹാരാധന ഹിന്ദുമതത്തിൽ അനിവാര്യം. വിഗ്രഹത്തിനുള്ള അവകാശം സംരക്ഷിക്കണം
3. നൈഷ്ഠിക ബ്രഹ്മാചാരി സങ്കല്പത്തിന്‍റെ പ്രത്യേകതകൾ പരിഗണിച്ചില്ല
4. അയ്യപ്പഭക്തന്മാര്‍ പ്രത്യേക മതവിഭാഗം ആണോ അല്ലയോ എന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല
5. അയ്യപ്പന്‍റെ നൈഷ്ടിക ബ്രഹ്മചര്യം സ്ഥാപിക്കുന്ന പൗരാണിക തെളിവുകൾ പരിഗണിച്ചില്ല
6. വിശ്വാസത്തിന്‍റെ ഭരണഘടന അവകാശം നിഷേധിച്ചു