25 ഡോളര്‍ ഈടാക്കി എന്‍.ആര്‍.ആകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.
എന്‍.ആര്‍.ഐകളില്‍ നിന്ന് പ്രത്യേക ഫീസ് ഈടാക്കി ദര്‍ശനം നടത്താമെന്ന് ദേവസ്വം സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രിയാണ് ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ ദര്‍ശനത്തിനല്ല വഴിപാടിനാണ് 25 ഡോളര്‍ ഈടാക്കാമെന്നാണ് കോടതിയെ അറിയിച്ചതെന്നായിരുന്നു പ്രയാറിന്‍രെ വാദം. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നത്. സത്യവാങ്മൂലത്തില്‍. 25 ഡോളര്‍ ഈടാക്കി എന്‍.ആര്‍.ആകളെ പ്രവേശിപ്പിക്കാമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു. വിഐപികള്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫീസിനടുത്ത് പ്രത്യേക റൂം അനുവദിക്കാമെന്നും സത്യവങ്മൂലത്തിലുണ്ട്. ഏതായാലും ദേവസ്വം ബോര്‍ഡ് നേരത്തെ നല്‍കിയ സത്യവാങ്മൂലം പുറത്തുവന്നതോടെ പണം ഈടാക്കിയുള്ള ദര്‍ശനത്തെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തലേക്ക് നീങ്ങുകയാണ്.
