ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധവും ആചാരങ്ങളുടെ ലംഘനവുമാണെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു വ്യക്തമാക്കി.
പത്തനംതിട്ട: പന്തളത്ത് സ്വകാര്യ വ്യക്തി അയ്യപ്പന്റെ പ്രസാദം എന്ന പേരിൽ അപ്പവും അരവണയും വിൽക്കുന്നതിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. വ്യാജ പ്രചാരണത്തില്‍ ഭക്തർ വഞ്ചിതരാകരുതെന്ന് ദേവസ്വം കമ്മീഷണർ മുന്നറിയിപ്പ് നൽകി.
പ്രസാദത്തിന് വില വളരെ കുറവാണെന്നും പന്തളത്തെ വ്യാപാരി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നിയമവിരുദ്ധവും ആചാരങ്ങളുടെ ലംഘനവുമാണെന്ന് ദേവസ്വം കമ്മീഷണർ എൻ.വാസു വ്യക്തമാക്കി.
അപ്പം ഒരു പായ്ക്കറ്റ് 35 രൂപ, അരവണ ഒരു ടിൻ 80 രൂപ എന്ന വിലയില്‍ അയ്യപ്പ ഭക്തർ പ്രസാദം സന്നിധാനത്ത് നിന്ന് വാങ്ങിയാണ് മടങ്ങുന്നത്. പ്രസാദം വിതരണം ചെയ്യാനുള്ള കൗണ്ടറുകൾ സന്നിധാനത്ത് യഥേഷ്ടം പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിന് പ്രസാദം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
