തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ തയാറാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ പിഎസ്‌സിവഴിയാക്കാന്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതോടെയാണു മുന്‍ എല്‍ഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു വീണ്ടും ജീവന്‍വയ്ക്കുന്നത്.

പുതിയ സാഹചര്യത്തില്‍ നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണെന്നു കെ.എസ്. രാധാകൃഷ്ണന്‍ വ്യക്തമാക്കി. ബോര്‍ഡിനു കീഴിലെ കാരായ്മക്കാര്‍ ഒഴികെയുള്ള നിയമനങ്ങളാകും പിഎസ്‌സിക്കു നല്‍കുന്നത്.