ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തിങ്കളാഴ്ച സാവകാശ ഹർജി നൽകിയേക്കുമെന്ന് ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം  അന്തിമ തീരുമാനം എടുക്കും.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ തിങ്കളാഴ്ച സാവകാശ ഹർജി നൽകിയേക്കുമെന്ന് ദേവസ്വം ബോർഡ്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പ്രതികരിച്ചു.

അതേസമയം, ശബരിമലയില്‍ ആചാരലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ ശബരിമലയിൽ പ്രവേശിപ്പിക്കില്ല. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.