തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം . അഡ്വ. എം.രാജഗോപാലന്‍ നായര്‍ അധ്യക്ഷനായ ബോര്‍ഡില്‍ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളാണ്.  കര്‍ഷകര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കര്‍ഷകര്‍ സംസ്ഥാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ക്ക് മെയ് 31 വരെ മോറൊട്ടോറിയം പ്രഖ്യാപിച്ചു.

വിജിലന്‍സില്‍ 24 അധിക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഒരു അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാര്‍, 20ക്ലാര്‍ക്കുമാര്‍ എന്നീ തസ്തികകളാണ് സൃഷ്ടിച്ചത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനു കീഴില്‍ 15പുതിയ ഭാഗ്യക്കുറി സബ്‌സെന്ററുകള്‍ തുടങ്ങാനും മന്ത്രിസഭ യോഗം തീരുമാനിച്ചു .