ദേവികുളം ആര്‍.ഡി.ഒ ഓഫീസില്‍ പിരിവിനെത്തിയ സി.പി.എം പ്രവര്‍ത്തകരെ സബ്കളക്ടര്‍ പുറത്താക്കി. ഓഫീസിനുള്ളില്‍ പിരിവ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് സബ്കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രവര്‍ത്തകരെ പുറത്താക്കിയത്. സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഗണ്‍മാന്‍ പ്രവര്‍ത്തകരോട് പുറത്തു പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പിരിവ് നടത്താന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ദേവികുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ഗണ്‍മാനെതിരെ നടപടി വേണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. നായനാര്‍ സ്മാരകത്തിന് ഫണ്ട് സ്വരൂപിക്കാനുള്ള ഹുണ്ടികപ്പിരിവിനാണ് സംഘമെത്തിയത്. സിപിഎം ജില്ലാ കമ്മറ്റി അംഗം ആര്‍. ഈശ്വരന്‍, ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബിജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനോഞ്ചോളം പേരായിരുന്നു പിരിവിനായി ഓഫീസിലെത്തിയത്.
