ഇടുക്കി: ദേവികുളം സബ് കോടതിയില്‍ സേവനം അനുഷ്ടിക്കുന്ന ഹെഡ് ക്ലെര്‍ക്കിനെ സമീപത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കായംകുളം പുത്തന്‍ചന്തയില്‍ കിനാവുവിളയില്‍ വീട്ടില്‍ ആര്‍. മധു (48)നെയാണ് കോടതിയ്ക്ക് സമീപത്തെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 10 ന് കോടതിയിലെത്തിയ സഹപ്രവര്‍ത്തകര്‍ മധുവിനെ അന്വേിച്ചെങ്കിലും കണ്ടില്ല. 

തുടര്‍ന്ന് മുറിയില്‍ പ്രവേശിക്കവെയാണ് മധുവീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സംഭവം ദേവികുളം പോലീസിനെ അറിയിച്ച് പരിശോധന നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യയുമായി പിണങ്ങി ജീവിക്കുന്ന മധു ദേവികുളത്തെ കോടതിക്ക് സമീപത്തെ മുറിയില്‍ ഒറ്റക്കാണ് താമസിക്കുന്നത്. രാവിലെ ദേവികുളത്തെ ചായക്കടയില്‍ നിന്നും ചായകുടിച്ചാണ് മുറിയിലേക്ക് മടങ്ങിയത്. മ്യതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാട്ടത്തിനായി കൊണ്ടുപോയി.