ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ നൽകിയേക്കും. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്...  

ദില്ലി: ശബരിമല വിധി നടപ്പാക്കാൻ സാവകാശം തേടിയുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയിൽ നൽകിയേക്കും. കേസ് വേഗം പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ അതുവരെ വിധി നടപ്പാക്കാൻ സാവകാശം വേണം എന്നാകും ദേവസ്വം ബോർഡ് ആവശ്യപ്പെടുക. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമലയിലെ അസൗകര്യങ്ങളാണ് അപേക്ഷയിൽ മുഖ്യമായും ചൂണ്ടിക്കാട്ടുക. നിലവിലെ ക്രമസമാധാന പ്രശ്നങ്ങൾ കോടതിയിൽ പറയില്ല. അപേക്ഷ പരിഗണിക്കാൻ കോടതി തീരുമാനിച്ചാൽ സംസ്ഥാന സർക്കാരിന്റെ വാദം കൂടി കേട്ടാകും അന്തിമ തീരുമാനം എടുക്കുക.