ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകുന്നു. 

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിയിൽ ഡിജിപി പുതിയ സർക്കുലർ ഇറക്കി. അനുവദിച്ചതിലും കൂടുതൽ പോലീസുകാരുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ അവരുടെ സ്വന്തം യുണിറ്റിലേക്ക് മടക്കി അയക്കാനാണ് നിർദ്ദേശം. ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകുന്നു. 

സർക്കുലറിൽ ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർക്ക് എത്ര പോലീസുകാരെ കൂടെ നിർത്താമെന്നും വിശദീകരിക്കുന്നു. ഡിവൈഎസ്പി റാങ്കിലുള്ളവർക്ക് ഒരു കോൺസ്റ്റബിൾ, എസ് എസ് പി റാങ്കിലുള്ളവർക്ക് രണ്ട് ,ഡിഐജിക്കും അതിന് മുകളിലുള്ളവർക്കും ഒരു കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളും എന്നാണ് ചട്ടമെന്ന് സർക്കുലർ ഓർമിപ്പിക്കുന്നു.