കൊച്ചി: ജിഷയുടെ കൊലപാതക കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു ഡിജിപി ടി.പി. സെന്‍കുമാര്‍. അന്വേഷണത്തില്‍ പിഴവു പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ എത്ര സമയത്തിനകം പിടികൂടാന്‍ കഴിയുമെന്നു പറയാനാകില്ലെന്നു ഡിജിപി പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഏറെ ആകാംക്ഷയുണ്ട്. നിയമത്തിനുള്ളില്‍നിന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കൃത്യമായി പ്രതിടെ പിടികൂടേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു.