ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ അക്രമങ്ങള്‍തിരെ കര്‍ശന നടപടി: ഡിജിപി

First Published 7, Mar 2018, 10:50 PM IST
DGP Loknath Behra against attack against transgenders
Highlights
  • സ്വൈരജീവിതത്തിന് തടസ്സം ഉണ്ടാക്കരുത്
  • അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കണം
  • ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി
     

തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ അതിക്രമങ്ങള്‍ക്ക്   ഇരയാകുന്ന സംഭവങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പല ജില്ലകളിലും തങ്ങള്‍ക്ക് എതിരെ അതിക്രമങ്ങളും സ്വൈരജീവിതത്തിന് തടസ്സം ഉണ്ടാക്കുന്ന ഇടപെടലുകളും പലഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്നും എന്നാല്‍ അവയ്‌ക്കെതിരെ പോലീസ് നിയമപരമായ നടപടി സ്വീകരിക്കുന്നില്ലെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ പരാതിപ്പെട്ട  സാഹചര്യത്തിലാണ്  സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. 

ചില സ്ഥലങ്ങളിലെങ്കിലും പോലീസിന്റെ ഭാഗത്തുനിന്നും  അതിക്രമങ്ങള്‍ ഉണ്ടാകുന്നുവെന്ന വിമര്‍ശനവും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ ഒരു പ്രത്യേക ലിംഗവിഭാഗമായി പ്രഖ്യാപിക്കുകയും അവരുടെ അവകാശങ്ങള്‍  സംരക്ഷിക്കുന്നതിനുവേണ്ടി ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. 

എന്നാല്‍ ഇതിനു വിരുദ്ധമായി അവര്‍ക്കെതിരെ അതിക്രമങ്ങളും മോശം പെരുമാറ്റവും ഉണ്ടാകുന്നത് ആരോഗ്യപരമായ പ്രവണതയല്ല. അതിനാല്‍ അതിക്രമങ്ങള്‍ തടയുന്നതിനും അവരോട് മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്  ജില്ലാ പോലീസ് മേധാവിമാര്‍ക്ക് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

loader