തിരുവനന്തപുരം: പൊലീസ് ഡിജിപിയെ വിജിലന്‍സ് ഡയറക്ടറുടെ അധിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാതെയാണ് ചുമതല നല്‍കിയത്. ഐപിഎസ് കേഡര്‍ റൂള്‍ പ്രകാരം രണ്ട് കേഡര്‍ തസ്തികകളാണ് കേരളത്തിലുള്ളത്. ഇതില്‍ പ്രധാനപ്പെട്ട ഒരു കേഡര്‍ തസ്തിക 11 മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. 

കേന്ദ്ര ചട്ടങ്ങള്‍ പ്രകാരം കേഡര്‍ തസ്തികകളില്‍ ആറ് മാസത്തില് കൂടുതല്‍ അധിക ചുമതല നല്‍കാന്‍ പാടില്ലെന്ന ചട്ടവും ലംഘിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരാവകാശ നിയമ പ്രാകാരം വ്യക്തമാക്കുന്നു. ബെഹ്റയ്ക്ക് അധിക ചുമതല നല്‍കിയത് അറിഞ്ഞില്ലെന്നാണ് കേന്ദ്രസർക്കാര്‍ മറുപടി നല്‍കുന്നത്.