ട്രാഫിക് പൊലീസുകാരുടെ പെരുമാറ്റം ശരിയല്ല; ബോധവ്തകരണ ക്ലാസ് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

First Published 26, Mar 2018, 9:47 PM IST
DGP Loknath behra new direction to traffic police
Highlights
  • ട്രാഫിക് പൊലീസുകാര്‍ക്ക് ബോധവത്കരണ ക്ലാസ്
     


തിരുവവനന്തപുരം: പൊലീസുകാർക്ക് അടിയന്തിരമായി ട്രാഫിക് ബോധവത്ക്കരണ ക്ലാസ് നൽകാൻ ഡിജിപിയുടെ നിർദ്ദേശം. ട്രാഫിക് ജോലിക്കിടെ പൊലീസുകാർ മോശമായി പെരുമാറുന്നുവെന്ന പരാതികള്‍ ഉയർന്ന സാഹചര്യത്തിലാണ് നാളെ മുതൽ ക്ലാസ് നടത്താൻ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി ലോക്നാഥ് ബഹ്റ അടിയന്തര നിർദ്ദേശം നൽകി. നാളെ രാവിലെ 11 മണി മുതൽ ട്രാഫിക്ക് ഡ്യൂട്ടിക്കിടെ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ കാര്യങ്ങളെ കുറിച്ച പ്രായോഗിക പരിശീലനം നൽകാനാണ് നിർദ്ദേശം.

loader