തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ച കേസിന്റെ അന്വേഷണത്തില്‍ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ എഡിജിപിയുടെ മകളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കുകയാണ്. അവരത് കൃത്യമായിത്തന്നെ അന്വേഷിക്കും. ഒരു കേസുണ്ടായാൽ പെട്ടന്നു തന്നെ തെളിവ് ലഭിക്കണമെന്നില്ല. കൃത്യമായ തെളിവ് ലഭിച്ചാൽ റിപ്പോർട്ട് കോടതിയിൽ നൽകുമെന്നും ഡിജിപി പറഞ്ഞു.