ജിഷ വധക്കേസില്‍ ശാസ്‌ത്രീയമായി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ പഴുതടച്ച രീതിയില്‍ കേസ് നടത്താനാണ് ശ്രമമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് താന്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും. ശാസ്‌ത്രീയമായാണ് കേസന്വേഷണം നടത്തിയത്. കോടതിയില്‍ തെളിവുകള്‍ നല്‍കിയി ശേഷം മാധ്യമങ്ങളെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം ഡിജിപി മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.