കേസന്വേഷണം മാജിക്കല്ലെന്ന് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ശാസ്‌ത്രീയമായ രീതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്. തന്റെ അനുഭവമനുസരിച്ച് ചില കേസുകള്‍ 24 മണിക്കൂര്‍ കൊണ്ട് തെളിയിക്കാനാവും പക്ഷേ ചില കേസുകളില്‍ ഒരു വര്‍ഷമെടുക്കും. പക്ഷേ ഈ കേസ് എത്രയും വേഗം തെളിയിക്കാനാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം കേസ് അന്വേഷിച്ച കുറുപ്പുംപടി പൊലീസ് സ്റ്റേഷനും ഡിജിപി സന്ദര്‍ശിച്ചു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു.