കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ വനിതകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡി ജി പി ലോക്നാഥ് ബെഹ്റ. കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
അതേസമയം ശബരിമല ദര്‍ശനത്തിന് കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നുമെത്തിയ വനിതകളെ തിരിച്ചിറക്കി. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്നാണ് ബിന്ദു പ്രതികരിച്ചത്.
കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്ന് മല കയറാനെത്തിയ മനിതി സംഘത്തിനും പ്രതിഷേധകരെ ഭയന്ന് തിരിച്ച് ഇറങ്ങേണ്ടി വന്നിരുന്നു. 11 പേരടങ്ങുന്ന സംഘമാണ് കാനന പാത വരെ എത്തി മടങ്ങിയത്.
